Mar 27, 2020

/

ജീവകാരുണ്യ രംഗത്ത് സജീവ
സാന്നിധ്യമായ പരൂർ മഹല്ല് മീഡിയക്ക്
എസ്.ഡി.പി.ഐ പരൂർ ബ്രാഞ്ച് മാസ്ക്
നിർമ്മാണസാമഗ്രികൾ വിതരണം
ചെയ്തു. എസ്.ഡി.പി.ഐ
ഭാരവാഹികളായ ഫായിസ് ആറ്റുപുറം,
- സാബിർ എന്നിവർ പരൂർ മഹല്ല് മീഡിയ
- വൈസ് പ്രസിഡണ്ട് അഷറഫ്
കീടത്തയിൽ, കോർഡിനേഷൻ കമ്മറ്റി
ചെയർമാൻ ബക്കർ തോട്ടേക്കാടൻ
എന്നിവർ സാമഗ്രികൾ ഏറ്റുവാങ്ങി.

Mar 25, 2020

/

 SDPl പാപ്പാളി ബ്രാഞ്ചിലെ പ്രവർത്തകർ വീടുകളിലേക്ക് വിതരണം ചെയ്യാൻ ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ സമാഹരിക്കുന്നു. 

കൊറോണയെന്ന ഈ മഹാമാരിയെ നാം ഒറ്റക്കെട്ടായി നേരിടുക തന്നെ ചെയ്യും.

Mar 24, 2020

/

കോവിഡ് 19
ഒന്നിച്ചു നേരിടാം കരുതലോടെ.. 
SDPI പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ 
പാപ്പാളിബ്രാഞ്ച് കമ്മിററി സ്ഥാപിച്ച 
ഹാന്റ് വാഷ് കോർണർ..

Aug 21, 2018

/

അണ്ടത്തോട് ജനകീയ കൂട്ടായ്മയുടെ ദുരിതാശ്വാസ സഹായ ഫണ്ടിലേക്ക്  എസ്ഡിപിഎെ  പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റിയും പോപ്പുലർ ഫ്രണ്ട് മന്നലാംകുന്ന് ഏരിയയും സമാഹരിച്ച തുക കെെമാറി.

എസ്ഡിപിഎ പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജബ്ബാർ അണ്ടത്തോട് , പെരിയമ്പലം ബ്രാഞ്ച് സെക്രട്ടറി മുനീർ പെരിയമ്പലം  എസ്ഡിപിഎെ  RG team  ക്യാപ്റ്റൻമാരായ ആദിൽ മന്ദലംകുന്ന് , സദകത്ത് മന്ദലംകുന്ന് എന്നിവർ ചേർന്ന്  കൂട്ടായ്മ ചെയർമാൻ അഷ്റഫ് ചാലിൽ, കൺവീനർ ഉസ്മാൻ ആനൊടിയിൽ എന്നിവരെ ഏൽപിക്കുന്നു.

Jul 1, 2018

/


എസ്ഡിപിഎെ_ജനകീയ പ്രക്ഷോഭത്തിലേക്ക്....!!

ചാവക്കാട് : വൻആഘോഷത്തോടെ ഉത്ഘാടനംകഴിഞ്ഞ് മാസങ്ങൾ കഴിന്നിട്ടും പ്രവർത്തനത്തിനു ജനങ്ങൾക്ക് തുറന്നു കൊടുക്കാത്തതിൽ പ്രതിക്ഷേധിച് എസ്. ഡി പി ഐ മണ്ഡലം കമ്മറ്റി മൽസ്യമാർക്കെറ്റിന് റീത്ത്‌ വെച്ചു. സിദ്ധിക്ക് പള്ളി പരിസരത്ത് നിന്ന് പ്രകടനമായി എത്തിയാണ് മണ്ഡലം പ്രസിഡന്റ്‌ റ്റി. എം അക്ബർ റീത്ത്‌ വെച്ചത്. പ്രകടനത്തിന് മണ്ഡലം സെക്രട്ടറി കെ. എച്. ഷാജഹാൻ അൻവർ സാദിക്ക്, ഷകീർ ഉസൈൻ  സിദ്ധീഖ് സി. എസ്, റഫീദ് കെ. എ നജീബ് ബീച്ച് എന്നിവർ നേതൃത്വം നൽകി.

നഗരസഭ ബീച്ചിനോട് ചേര്‍ന്നുതന്നെ അരയേക്കറോളം സ്ഥലം വാങ്ങി കോടികള്‍ ചെലവഴിച്ച് മത്സ്യമാര്‍ക്കറ്റിന്റെ നിർമ്മിച്ചത്.മാര്‍ക്കറ്റിന്റെ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും പൂർത്തീകരിച്ചു എന്ന് പറന്നുകൊണ്ടാണ് വൻ ആഘോഷത്തോടെ ഉത്‌ഘാടനം നടത്തിയത്
എന്നാൽ മാസങ്ങൾ കഴിന്നിട്ടും മാർക്കറ്റ്‌ തുറന്നു കൊടുക്കാത്തതിൽ നാട്ടുകാർക്കിടയിൽ പരക്കെ പ്രതിക്ഷേധം ഉണ്ട്.

Mar 12, 2018

/

സാംസ്കാരിക മതേതതര മൂല്യങ്ങൾ കാത്ത്‌ സൂക്ഷിക്കുന്ന മലയാളിയുടെ ഹരിതമാം മാതൃകാനാട്...❤

   "ഞങ്ങളുടെ നാട് പുന്നയൂർക്കുളം"

ധാന്യമണികൾ  തിങ്ങിനിറഞ്ഞ പുഞ്ചവയലിൻ സമൃദ്ധിയുളള പുണ്യനാട് ... ആകാശത്തിന്റെ നീലിമയിൽ അറബി കടലിന്റെ താഴ് വരയിലെ  ഈരടികൾ കേട്ടുറങ്ങുന്ന സ്നേഹവാത്സല്യത്തിന്റെ പുണ്ണ്യനാട്...❤

പുന്നയൂർക്കുളം നാലാപ്പാട്ട്‌ പൂത്ത നീർമ്മാളത്തിൽ ചാലിച്ച തൂലികകെണ്ട് ലോക ശ്രദ്ധയാകർഷിച്ച പുന്നയൂർക്കുളത്തുകാരി മാധവികുട്ടിയിൽ നിന്നും കമലയായ കമലാസുരയ്യയിൽ അഭിമാനപൂരിതമായ കൊച്ചു നാട്...

നാടിന്റെ പുരോഗമന പ്രവർത്തനങ്ങൾക്ക്‌‌ കരുത്ത്‌ പകർന്ന് രൂപീകരണകാലം മുതൽ പഞ്ചായത്തിലെ എല്ലാ വാർഡിലും ജനകീയ പ്രവർത്തനം കെണ്ട് ശ്രദ്ധേയമായി ജനഹ്രദയങ്ങൾ കീഴടക്കിയ സോഷ്യൽ ഡമോക്രറ്റിക്ക്‌ പാർട്ടി ഓഫ്‌ ഇന്ത്യ സംസ്ഥാനത്ത്‌ പുതിയ മേഖലയിലെക്കും ആളുകളിലെക്കും സംഘടനാ സദ്ധേശം എത്തിക്കുന്നതിന്നും പ്രാദേശികമായി വിലയിരുത്തി വാർഡ് അടിസ്ഥാനത്തിൽ കർമ്മപരിപാടികൾക്ക് തുടക്കം കുറിക്കുന്നതിന്നും പുതിയ നേതൃത്തങ്ങളെ തിരഞ്ഞെടുക്കുന്നതിന്നും പ്രാഥമീക ബ്രാഞ്ച് സമ്മേളനങ്ങൾ പരൂർ,പാപ്പാളി,ചെറായി,എന്നീ ബ്രാഞ്ചുകളിൽ നിന്നും തുടക്കമായി....

"വിശപ്പിൽ നിന്നും ഭയത്തിൽ നിന്നും മോചനമെന്ന" പ്രസക്തമായ കാലഘട്ടത്തിന്റെ മുദ്രാവാക്യം നെഞ്ചിലെറ്റി ചരിത്രത്തിലെ വിപ്ലവകാരികളായി നാടിന്റെ നന്മക്കയി മുന്നേറാൻ എല്ലാ മതേതരത്ത്വ വിശ്വാസികളെയും ക്ഷണിക്കുന്നു....




Mar 11, 2018

/

എസ് ഡി പി ഐ പാപ്പാളി  ബ്രാഞ്ച് സമ്മേളനം പാപ്പാളി സ്കൂളിൽ വെച്ചു ചേർന്നു. പാപ്പാളി ബ്രാഞ്ച് ഓഫീസിന് മുന്നിൽ ബ്രാഞ്ച് പ്രസിഡന്റ് സദക്കത്ത്‌ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. തുടർന്ന് നടന്ന ബൈക്ക് റാലി മുൻ ബ്രാഞ്ച് സെക്രട്ടറി ഹാരിസ് നേതൃത്വം നൽകി വൈകീട്ട് നാല്‌ മണിക്  പ്രതിനിധി സമ്മേളനം എസ് ഡി പി ഐ ഗുരുവായൂർ നിയോജകമണ്ഡലം സെക്രട്ടറി അക്ബർ എടക്കഴിയൂർ  ഉൽഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് സദക്കത്ത്‌ അധ്യക്ഷത വഹിച്ചു.ബ്രാഞ്ച് വൈസ് പ്രഡിഡന്റ്  സിറാജ് സ്വാഗതം പറഞ്ഞു. തുടർന്ന് പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നു.

പുതിയ ഭാരവാഹികളായി സദക്കത്ത്‌ പ്രസിഡന്റ് തൗഫീഖ്‌ സെക്രട്ടറി വൈസ് പ്രസിഡന്റ് ഹാരിസ് , ജോയിന്റ് സെക്രട്ടറി ജിസാർ , ട്രഷറർ അമാനുള്ള  പഞ്ചായത്ത് കൗണ്സിലറായി സുബൈർ,സിറാജ്,ഒലീദ് എന്നിവരെയും തിരഞ്ഞെടുത്തു. വേദിയിൽ പുന്നയൂർക്കുളം വെസ്റ്റ് മേഖല പ്രസിഡന്റ് ജബാർ പങ്കെടുത്തു


Mar 5, 2018

/

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നികുതി കൊള്ളക്കെതിരെ എസ്.ഡി.പി.ഐ തൃശൂര്‍ ജില്ലയിലെ അണ്ടത്തോട് നടത്തിയ വാഹനങ്ങള്‍ റോഡില്‍ നിശ്ചലമാക്കിയുള്ള പ്രതിഷേധ സമരം.

Aug 15, 2017

/

"എസ്. ഡി. പി. ഐ പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ സ്വതന്ത്ര ദിന ആഘോഷത്തിന് തുടക്കം കുറിച്ച്കൊണ്ട് പുന്നയൂര്‍ക്കുളം പഞ്ചായത്തിന്റ വിവിധ മേഘലകളില്‍ ദേശിയ പതാക ഉയർത്തി

/

Jul 22, 2017

/

ബി ജെ പി നേതാക്കളുടെ രാജദ്രോഹ പ്രവർത്തനങ്ങൾ സി.ബി.ഐ അന്വേഷിക്കുക
SDPI പുന്നയൂര്‍ക്കുളത്ത് നടത്തിയ പ്രതിഷേധ പ്രകടനം

/

 കൊടുങ്ങല്ലൂർ അഞ്ചാം പരുത്തിയിൽ ബി.ജെ.പി, യുവമോർച്ച നേതാക്കൾ ഉൾപ്പെടെ കള്ളനോട്ടടി കേസ്സിൽ ഉന്നത ബി.ജെ.പി നേതാക്കളുടെ ബന്ധം അന്വേഷിക്കുക ,കോടികളുടെ പഴയ നോട്ട മാറ്റിയെടുത്തതിൽ പ്രതികളുടെ പങ്ക് അന്വേക്ഷിക്കുക, കള്ളനോട്ടടി കേസ് എൻ.ഐ.എ എറ്റെടുക്കുക, എന്നീ അവശ്യങ്ങൾ ഉന്നയിച്ചും രാജ്യദ്രോഹികളായ ബി.ജെ.പി നേതാക്കളേ സംരക്ഷിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെ പ്രതിഷേധിച്ചും എസ്.ഡി.പി.ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. ഇന്ന് 10.30 ന് മാർച്ച് കോർപ്പറേഷൻ പരിസരത്ത് നിന്ന് ആരംഭിച്ചു, എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി റോയ് അറക്കൽ മർച്ച് ഉദ്ഘാടനം ചെയ്തു

#പിണറായി സർക്കാർ നടത്തു സംഘപരിവാർ പ്രീണനത്തിന്റെ തുടർച്ചയാണ് കള്ളനോട്ടടി കേസ്സിലും പ്രകടമാകുന്നത്.ബീ.ജെ.പിയുടെ സംസ്ഥാന നേതാക്കളും കള്ളനോട്ടടി കേസ്സിൽ പിടിക്കപ്പെടും എന്നുള്ളത് കൊണ്ടാണ് കേസ്സ് എൻ.ഐ.എ എറ്റെടുക്കാത്തത് എന്നതാണ് യഥാർത്ഥ്യം, 

മാർച്ചിന് ജില്ല പ്രസിഡണ്ട് പി.ആർ സിയാദ്, ജില്ല ജനറൽ സെക്രട്ടറി ഇ.എം ലത്തീഫ് ,ജില്ലാ നേതാക്കളായ ബി.കെ.ഹൂസൈൻ തങ്ങൾ, എ.സുബ്രമണ്യൻ ,ദിലീഫ് അബ്ദുൾ കാദർ, നാസർ പരൂർ എന്നിവർ നേതൃത്വം കൊടുത്തു


Sep 16, 2016

/

തെരുവ് നായകളല്ല,മനുഷ്യ ജീവനാണ് പ്രാധാനം..... !! എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കൊണ്ട് എസ് .ഡി .പി .ഐ പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുന്നയൂർക്കുളം പഞ്ചായത്ത് കാര്യാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. യഹിയ,യൂനസ്,സദഖത്ത്എന്നിവർ മാർച്ചിന് നേതൃത്വം കൊടുത്തു

Posted by Sdpi Punnayoorkulampanchayath

Read More

Jun 23, 2016

/

എസ്ഡിപിഎെ പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ സ്ഥാപകദിനത്തോട് അനുബദ്ധിച്ച് വിവിധ മേഘലകളില്‍ പതാക ഉയര്‍ത്തി.പാപ്പാളിയില്‍ പ്രസിഡന്‍റ് സുബെെര്‍ മന്ദലംകുന്ന് ,കിണര്‍ സെന്‍െററില്‍ പ്രസിഡന്‍റ് സിയാദ് അറക്കല്‍ എന്നിവര്‍ പതാക ഉയര്‍ത്തി.
തുടര്‍ന്ന് വെെകുന്നേരം നടന്ന ഗുരുവായൂര് നിയോചക മണ്ഡലം കണ്‍വെന്‍ഷനില്‍ എസ്ഡിപിഎെ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍ ഉത്ഘാടനം ചെയ്തു
സിഎെടിയു ആനതോഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറി ആയിരുന്ന രാഘവന്‍ മാസ്റ്റര്‍ക്ക് പാര്‍ട്ടി അംഗത്യം നല്‍കി






Posted by Sdpi Punnayoorkulampanchayath

Read More

Search This Blog


Blogroll

About