എസ് ഡി പി ഐ പാപ്പാളി ബ്രാഞ്ച് സമ്മേളനം പാപ്പാളി സ്കൂളിൽ വെച്ചു ചേർന്നു. പാപ്പാളി ബ്രാഞ്ച് ഓഫീസിന് മുന്നിൽ ബ്രാഞ്ച് പ്രസിഡന്റ് സദക്കത്ത് പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. തുടർന്ന് നടന്ന ബൈക്ക് റാലി മുൻ ബ്രാഞ്ച് സെക്രട്ടറി ഹാരിസ് നേതൃത്വം നൽകി വൈകീട്ട് നാല് മണിക് പ്രതിനിധി സമ്മേളനം എസ് ഡി പി ഐ ഗുരുവായൂർ നിയോജകമണ്ഡലം സെക്രട്ടറി അക്ബർ എടക്കഴിയൂർ ഉൽഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് സദക്കത്ത് അധ്യക്ഷത വഹിച്ചു.ബ്രാഞ്ച് വൈസ് പ്രഡിഡന്റ് സിറാജ് സ്വാഗതം പറഞ്ഞു. തുടർന്ന് പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നു.
പുതിയ ഭാരവാഹികളായി സദക്കത്ത് പ്രസിഡന്റ് തൗഫീഖ് സെക്രട്ടറി വൈസ് പ്രസിഡന്റ് ഹാരിസ് , ജോയിന്റ് സെക്രട്ടറി ജിസാർ , ട്രഷറർ അമാനുള്ള പഞ്ചായത്ത് കൗണ്സിലറായി സുബൈർ,സിറാജ്,ഒലീദ് എന്നിവരെയും തിരഞ്ഞെടുത്തു. വേദിയിൽ പുന്നയൂർക്കുളം വെസ്റ്റ് മേഖല പ്രസിഡന്റ് ജബാർ പങ്കെടുത്തു