മണ്ഡലം നിറഞ്ഞ് സിയാദിന്റെ പ്രചാരണം നെഞ്ചിടിപ്പോടെ മുന്നണികള്‍
തുറന്ന വാഹനത്തില്‍ വോട്ടഭ്യര്‍ഥിച്ച് വരുന്ന സ്ഥാനാര്‍ഥിയെ
കാത്ത് റോഡരുകില്‍ പ്രായഭേദമന്യേ വോട്ടര്‍മാര്‍ കാത്തു നിന്നു. ഒപ്പം
കുട്ടികളും. തന്നേയും കാത്തു റോഡരുകില്‍ നിന്നവര്‍ക്കു നേരെ സ്ഥാനാര്‍ഥി
കൈവീശിയപ്പോള്‍ സ്ത്രീകളടക്കമുള്ള വോട്ടര്‍മാര്‍ക്ക് ആവേശമായി. അവര്‍
തിരിച്ചും കൈവീശി. ഇത്രയും കാലം വിവിധ വാഗ്ദാനങ്ങള്‍ നല്‍കി തങ്ങളെ
പറ്റിച്ച ഇരു മുന്നണികള്‍ക്കുമുള്ള മുന്നറിപ്പ് കൂടിയായിരുന്നു അന്നേരം
അവരുടെ മുഖങ്ങളില്‍ തെളിഞ്ഞത്. മണ്ഡലത്തിന്റെ വടക്കന്‍ പഞ്ചായത്തുകളില്‍
ആവേശം തീര്‍ക്കുന്നതായിരുന്നു ഗുരുവായൂര്‍ നിയോജക മണ്ഡലം എസ്ഡിപിഐ-എസ്പി
സഖ്യ സ്ഥാനാര്‍ഥി പി ആര്‍ സിയാദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം.
ബൈക്കുകളിലും മറ്റു വാഹനങ്ങളിലുമായി നീങ്ങിയ
പ്രവര്‍ത്തകര്‍ക്ക് പിന്നാലെ തുറന്ന ജീപ്പില്‍ സ്ഥാനാര്‍ഥിയെത്തി.
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അവസാന
വട്ടപ്രചാരമായിരുന്നു സിയാദിന്റേത്. പുന്നയൂര്‍ക്കുളം പഞ്ചായത്തിന്‍റ വിവിധ ഭാഗങ്ങളില്‍ നടന്ന റോഡ്ഷോയില്‍ നിന്ന്...