Oct 7, 2015

/

ഇത് മുഹമ്മദാലി എന്ന സുബെെര്‍.പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ എസ്ഡിപിഎെയുടെ 16വാര്‍ഡ് സ്ഥാനാര്‍ത്ഥി.ഒരുപരിചയപ്പെടുത്തലിന്‍െറ ആവശ്യംതീരെ ഇല്ലാത്ത തനി നാടന്‍ ചിന്താഗതിക്കാരനായ ചെറുപ്പക്കാരന്‍.
      പാപ്പാളി പള്ളി കമ്മറ്റി അംഗം,NIS കമ്മറ്റി സെക്രട്ടറി,ധര്‍മ്മ സരണി ചാരിറ്റബിള്‍ സൊസെെറ്റി ചെയര്‍മാന്‍,രിഫാഈന്‍ മസ്ജിദ് &മദ്രസ്സ കമ്മറ്റി ചെയര്‍മാന്‍ തുടങ്ങി നാട്ടിലെ ഒട്ടനവധി പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി ഇടപ്പെട്ട് കൊണ്ടിരിക്കുന്ന മുഹമ്മദാലിയെയൊണ് ജനകീയ സ്ഥാനാര്‍ത്ഥിയായി എസ്ഡിപിഎെ 16വാര്‍ഡില്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.മേഘലയില്‍ പലിശരഹിത വായ്പ എന്ന ആശയം മുന്നോട്ട് വെക്കാനും നൂറില്‍പരം കുടുംബങ്ങള്‍ക്ക് ഉപകാരം വരുംവിധംഇതിനെ ഉയര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.പതിനഞ്ചോളം നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളെ അവരുടെ പഠനത്തിന് ആവശ്യമായ മുഴുവന്‍ ചിലവും വഹിക്കാവുന്ന തരത്തില്‍ 'സാത്വനം'എന്ന പേരില്‍ ഒരു കമ്മറ്റിക്ക് രൂപം കൊടുക്കാനും ഇദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.കൂടാതെ മയ്യത്ത്പരിപാലനത്തില്‍ ഇദ്ദേഹത്തിന്‍െറ സജീവത നാട്ടുകാരെ പറഞ്ഞറിയിക്കേണ്ടതില്ല ഇത്തരത്തില്‍ നമ്മളില്‍ ഒരാളായി നമ്മളെ അറിയുന്ന സ്വാന്തം നമ്മുടെ സ്വാന്തം മുഹമ്മദാലിയെന്ന സുബെെറിനാവട്ടെ നമ്മുടെ ഓരൈാവോട്ടും.

Posted by Sdpi Punnayoorkulampanchayath

Search This Blog


Blogroll

About