Sep 29, 2015

/


ചാവക്കാട്: ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് എ സി ഹനീഫയെ
കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം സി.ബി.ഐ.യെ
ഏല്‍പ്പിക്കണമെന്ന് എസ്.ഡി.പി.ഐ. ദേശീയ സമിതി അംഗം നസറുദ്ദീന്‍ എളമരം
ആവശ്യപ്പെട്ടു. ഹനീഫ കുത്തേറ്റ് മരിക്കാനിടയായ സംഭവത്തില്‍ ഇടതു വലതു
മുന്നണികളുടെ കാപട്യം തിരിച്ചറിയണമെന്നും സംഭവത്തില്‍ ഉത്തരവാദികളായ
മുഴുവന്‍ പേരേയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ.
ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച
പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്് നേതൃത്വം
നല്‍കുന്ന സര്‍ക്കാറിനു കീഴിലെ പോലിസ് അന്വേഷണത്തില്‍ ഹനീഫയുടെ
കുടുംബത്തിന് നീതി ലഭിക്കില്ലെന്ന് ഉറപ്പാണ്. ഇതിനു കഴിയില്ലെന്നിരിക്കെ
കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവെക്കാന്‍ വി എം സുധീരന്‍
തയ്യാറാവണം. ഇതേ സമയം കേസില്‍ മുതലെടുപ്പ് നടത്താണ് രാഷ്ട്രീയ
കൊലപാതകത്തിലെ ചാംപ്യന്‍മാരായ സി.പി.എം. ശ്രമിക്കുന്നത്. ഹനീഫയുടെ
കുടുംബം ആവശ്യപ്പെട്ടാല്‍ നിയമപരമായ സഹായം നല്‍കാന്‍ എസ്.ഡി.പി.ഐ.
തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മണത്തലയില്‍ നിന്നും ആരംഭിച്ച
പ്രകടനം മുനിസിപ്പല്‍ സ്‌ക്വയറില്‍ സമാപിച്ചു. ഹനീഫയുടെ കുടുംബത്തേയും
നസറുദ്ദീന്‍ എളമരം സന്ദര്‍ശിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അഷറഫ്
വടക്കൂട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എം ഫാറൂഖ്, ജില്ലാ
പ്രസിഡന്റ് പി ആര്‍ സിയാദ്, ഇബ്രാഹിം പുളിക്കല്‍, അബൂബക്കര്‍ പുന്നയൂര്‍,
കെ എം ഇഖ്ബാല്‍, ബി കെ എച്ച് ഹുസയ്ന്‍ തങ്ങള്‍, നാസര്‍ പുന്നയൂര്‍,
ഷമീര്‍ ബ്രോഡ്‌വെ സംസാരിച്ചു.

Posted by Sdpi Punnayoorkulampanchayath

Search This Blog


Blogroll

About