പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ വികസനവിരുദ്ധ നിലപാടുകള്‍ക്ക് എതിരെ എസ്.ഡി.പി.എെ പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് എസ്.ഡി.പി.എെ ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്‍െറ് അഷ്റഫ് വടക്കൂട്ട് ഉത്ഘാടനം ചെയ്തു.എസ്.ഡി.പി.എെ പഞ്ചായത്ത് പ്രസിഡന്‍െറ് യഹിയ മന്ദലംകുന്ന് അദ്ധ്യക്ഷാപ്രസംഗം നത്തി.എസ്.ഡി.പി.എെ പഞ്ചായത്ത് സെക്രട്ടറി ഷാഫി മാവിന്‍ചുവട് നന്ദിയും പറഞ്ഞു
പുന്നയൂര്‍ക്കുളം പഞ്ചായത്തുമായി ബന്ധപ്പെട്ട ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം അപേക്ഷകരിലെക്ക് എത്തിക്കാതെ ജനങ്ങളെ വലക്കുകയാണ് പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ഉദ്വോഗസഥര്‍.അപേക്ഷിച്ച് ഒരു മാസത്തിനകം ലഭിക്കേണ്ട പല തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളും ഉദ്വോഗസ്ഥരുടെ അലസത മൂലം വെെകിക്കുകയും തുടര്‍ന്ന് അത് ഡി.പി.ഒ ലെക്കോ,ആര്‍ ഡി ഒ യിലെക്കോ അപേക്ഷിച്ച് കാത്തിരിക്കുകയാണ് അപേക്ഷകര്‍.
കൃത്വനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്വോഗസ്ഥര്‍ക്കെതിരെ ഭരണസമിതി നടപടി സ്വീകരിക്കാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ക്ക് നേത്യത്വം നല്‍കുമെന്ന് SDPI പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മറ്റി മുന്നറിയിപ്പ് നല്‍കി.